ലഹരി വിരുദ്ധ ക്യാമ്പെയ്‌ന്റെ ഭാഗമായി മായന്നൂർ ലക്ഷ്മി നാരായണ ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് SF047-ന്റെ സന്നദ്ധപ്രവർത്തകർ മായന്നൂർ ചിരങ്ങര സെന്റർ, പഴയന്നൂർ ബസ് സ്റ്റാൻഡ്, തിരുവില്ലമല ബസ് സ്റ്റാൻഡ്, ഒറ്റപ്പാലം ബസ് സ്റ്റാൻഡ് എന്നീ കേന്ദ്രങ്ങളിൽ ഫ്ലാഷ് മൊബ് സംഘടിപ്പിച്ചു. പരിപാടി എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി സജിന പി. എസ്, ഫിസിക്കൽ എജുക്കേഷൻ വകുപ്പ് അധ്യാപിക ശ്രീമതി അതിര സാന്തോഷും നേതൃത്വം നൽകി.